test del 4 copy of del 3
450 കോടിയുടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നിർമാണ പദ്ധതി അനിശ്ചിതമായി നീളുന്നു; അന്ത്യശാസനം, ഫലമുണ്ടായില്ലെങ്കിൽ കരാർ റദ്ദാക്കും

കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷൻ നിർമാണം അനിശ്ചിതമായി വൈകുന്നതിനെതിരെ നിർമാണ കമ്പനിയായ ‘റാങ്കി’ന് ദക്ഷിണ റെയിൽവേ അഡീഷനൽ ജനറൽ മാനേജർ വിപിൻകുമാറിന്റെ അന്ത്യശാസനം. കമ്പനിക്കു നോട്ടിസ് അയക്കുമെന്നും ഫലമുണ്ടായില്ലെങ്കിൽ കരാർ റദ്ദാക്കുമെന്നും ഇന്നലെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.20% നിർമാണം പൂർത്തിയായതായും അടുത്ത ജൂലൈയ്ക്കകം നിർമാണം പൂർത്തിയാക്കുമെന്നും ‘റാങ്കിന്റെ’ ഉദ്യോഗസ്ഥർ എജിഎമ്മിനോടു പറഞ്ഞെങ്കിലും അത് അദ്ദേഹം മുഖവിലയ്ക്കെടുത്തില്ല. 200 തൊഴിലാളികളെങ്കിലും വേണ്ടിടത്തു നിലവിൽ 60–70 തൊഴിലാളികൾ മാത്രമാണു ജോലി ചെയ്യുന്നത്. ജനുവരിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർമാണ പുരോഗതി അവലോകനം ചെയ്യാനെത്തുമ്പോൾ 100 തൊഴിലാളികളുണ്ടായിരുന്നു. മഴക്കാലം അടുത്തിട്ടും നിർമാണം ഇഴയുന്നതു മലയാള മനോരമ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു.ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയും എം.കെ.രാഘവൻ എംപി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
Source link


