test del 4 copy of del 3
പാതിവഴിയിൽ മുടങ്ങി ലൈഫ് ഭവന പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത് 2020 സെപ്റ്റംബറിൽ

നടുവണ്ണൂർ ∙ ജില്ലയിലെ ഭൂ– ഭവനരഹിത കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം എങ്ങും എത്താതെ തുരുമ്പെടുക്കുന്നു. മുൻ സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ നടുവണ്ണൂരിലെ മന്ദങ്കാവിൽ നിർമിക്കാൻ ലക്ഷ്യമിട്ട ഫ്ലാറ്റ് സമുച്ചയമാണു പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്. നടുവണ്ണൂർ പഞ്ചായത്തിൽ പറമ്പിൻകാട് പ്രദേശത്ത് കോക്കനട്ട് കോംപ്ലക്സ് സമീപത്തെ 1.97 റവന്യു ഭൂമിയാണ് ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നതിനു വിട്ടുനൽകിയത്.നിർമാണ ആവശ്യത്തിന് തൊട്ടടുത്ത വളപ്പിൽ ഇറക്കിയ കമ്പിയും തുരുമ്പെടുത്തു നശിച്ചു. 72 കുടുംബങ്ങൾക്ക് താമസിക്കുന്നതിനായി 2 ബ്ലോക്കുകളിലായി നാലു നില കെട്ടിടം നിർമിക്കുന്നതിനാണ് എസ്റ്റിമേറ്റ്. ഓരോ ബ്ലോക്കിലും 36 വീടുകൾ വീതമാണുള്ളത്. പുട്ടിങ് നടത്തി പെഡസ്ട്രിയൻ പണി ഭാഗികമായി നടത്തിയിട്ടുണ്ട്. 99 പെഡസ്ട്രിയനാണ് ആകെ വേണ്ടത്. ഇതിൽ 90 എണ്ണം ചെയ്തിട്ടുണ്ട്. 9 എണ്ണത്തിന് കമ്പി നാട്ടിയിട്ടുണ്ട്.
Source link


