കരുണാകരൻ – സോണിയ അകൽച്ചയ്ക്ക് കാരണം പത്മജയെന്ന് കെ വി തോമസ്; മരിച്ചുപോയവരെ പറ്റി അനാവശ്യം പറയരുതെന്ന് പത്മജ

എറണാകുളം: കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ. കരുണാകരനും തമ്മിൽ അകന്നത് പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന പരാമർശവുമായി മുതിർന്ന നേതാവ് കെ വി തോമസിന്റെ ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകം. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിന് സീറ്റ് നൽകാൻ സോണിയാഗാന്ധി താൽപര്യമെടുക്കാതിരുന്നതാണ് ഈ ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് തോമസ് തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തിയത്. മകൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ കരുണാകരനുണ്ടായ കടുത്ത അമർഷമാണ് പിന്നീട് ഹൈക്കമാൻഡുമായുള്ള പരസ്യമായ അകൽച്ചയിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. 2001-ലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സോണിയാഗാന്ധിയുടെ പ്രതിനിധിയായി അവരറിയാതെ പത്മജയുടെ പേര് കരുണാകരൻ എഴുതിച്ചേർത്തു. എന്നാൽ കോൺഗ്രസിലെ മറുപക്ഷം ഇത് കണ്ടുപിടിക്കുകയും സോണിയയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ കരുണാകരനോട് സോണിയ ദേഷ്യപ്പെട്ടെന്നാണ് കെ വി തോമസ് പുസ്തകത്തിൽ പറയുന്നത്. അങ്ങനെയാണ് പത്മജയുടെ പേര് വെട്ടിയതെന്നും ഇതാണ് കരുണാകരനും സോണിയയും തമ്മിൽ അകലാൻ കാരണമായതെന്നുമാണ് പുസ്തകത്തിൽ.
Source link


