test del 4 copy of del 3

കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത


തിരുവനന്തപുരം∙ ഇന്നു മുതൽ 14 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഈ കാലയളവിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും.മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് അധികൃതർ നിർദേശിച്ചു. മേയ് 10, 12, 13, 14 തീയതികളിൽ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി, ബംഗാൾ ഉൾക്കടൽ മേഖലകളിലും മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കടലിൽ തുടരുന്ന മത്സ്യത്തൊഴിലാളികൾ ഉടനടി തിരിച്ചെത്തണമെന്ന് ഐഎംഡി-കെഎസ്ഇഒസി-കെഎസ്ഡിഎംഎ അറിയിച്ചു.


Source link

Back to top button