test del 4 copy of del 3
മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാ വീഴ്ച, സ്ഫോടക വസ്തു; ഒരാൾ കസ്റ്റഡിയിൽ

ബെംഗളൂരു∙ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് 2 ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗ്ഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്. പൊലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബെംഗളൂരുവിലെത്തിയത്. പരിപാടിയുടെ പ്രധാന വേദിയിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്. പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. മുൻപും വിഐപികൾ എത്തുന്ന സമയത്ത് ഇയാൾ ഇത്തരത്തിൽ സ്ഫോടനം നടക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചുട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണോയെന്നും പൊലീസ് പരിശോധിക്കും. സ്ഥലത്ത് ജലാറ്റിന്‍ സ്റ്റിക്കുകൾ എങ്ങനെ എത്തിയെന്നും സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതിനെ കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Source link


