test del 3

രാത്രി വീട്ടിൽ‍ അതിക്രമിച്ച് കയറും, സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണം മോഷ്ടിക്കും; പ്രതി പിടിയിൽ


കൊച്ചി∙ ഭവന ഭേദനം നടത്തി സ്വർണാഭരങ്ങൾ മോഷ്ടിക്കുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കുട്ടമംഗലം നെല്ലിമറ്റം മാങ്കുഴിക്കുന്നേൽ വീട്ടിൽ ബിജു (ആസിഡ് ബിജു 51) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ  ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടി ഭാഗത്ത് രാത്രി ഒരു വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങി കിടന്ന  വയോധികയുടെ ഒന്നര പവന്റെ സ്വർണമാല കവർച്ച നടത്തി. പിന്നാലെ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് നടപടി. ഊന്നുകൽ പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ആദർശ്, പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എ. അനിൽകുമാർ, ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ അസി. സബ്ബ് ഇൻസ്പെക്ടർമാരായ എം.എൻ. ബിനു, എൻ.ജി. ബിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ് ശിവൻ, എൻ.യു. ദയേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Source link

Back to top button