test del 3

‘തമിഴ്നാട് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് വരാൻ വിജയ് ശ്രമിച്ചു, അത് തടഞ്ഞ നേതാവ് ഇന്ന് അപ്രധാന സാന്നിധ്യമായി സത്യപ്രതിജ്ഞ ചടങ്ങിന്റെ ഏതോ കോണിൽ ഇരിക്കുന്നു’


തിരുവനന്തപുരം∙ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ടിവികെ അധ്യക്ഷൻ വിജയ്​യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ ഗാന്ധിയും വിജയും ഒന്നിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയ്ക്ക് ആശംസകൾ നേർന്നത്. തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ്, സംഘപരിവാറുകാരുടെ കണ്ണിൽ ‘ജോസഫ് വിജയ്’ ഉയർന്ന് നിൽക്കുമ്പോൾ, അത് കാലം എഴുതിയ ഒരു കവിതയാണെന്ന് മാങ്കൂട്ടത്തിൽ കുറിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാന അതിഥിയായി എത്തിയത് രാഷ്ട്രീയ ഔപചാരികതയല്ലെന്നും കാലം പൂർണ വൃത്തം വരയ്ക്കുന്ന അപൂർവ നിമിഷമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അണ്ണാദുരൈയിലൂടെയും, പിന്നീട് എം.ജി.ആറിലൂടെയും, കലൈഞ്ജറിലൂടെയും, ജയലളിതയിലൂടെയും പല പതിറ്റാണ്ടുകളായി ദ്രാവിഡ രാഷ്ട്രീയം മാത്രം സംസാരിച്ചിരുന്ന തമിഴ്നാട് ഇന്ന് പുതിയൊരു രാഷ്ട്രീയ സമവാക്യത്തിന് തുടക്കം കുറിക്കുകയാണ്.2009-ലായിരിക്കണം, രാഹുൽ ഗാന്ധിയും വിജയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടന്നത്. അന്ന് തമിഴ്നാട് കോൺഗ്രസിന്റെ യുവജന നേതൃത്വത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനായിരുന്നു വിജയിയുടെ ശ്രമം. പക്ഷേ, രാഷ്ട്രീയത്തിന്റെ സ്ഥിരം രോഗമായ “ക്രാബ് മെന്റാലിറ്റി” അന്നും വഴിമുടക്കി. “വിജയ് ഉയർന്നാൽ അത് എനിക്കും എന്റെ കുടുംബ രാഷ്ട്രീയത്തിനും വെല്ലുവിളിയാകും” എന്ന ഭയത്തിൽ, തമിഴ്നാട്ടിലെ ഒരു പ്രമുഖ നേതാവ് ആ വഴികൾ നിശ്ശബ്ദമായി അടച്ചുവെന്നാണ് രാഷ്ട്രീയ ഇടനാഴികളുടെ കഥ.


Source link

Back to top button