കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായി യാത്രചെയ്യാം; ഈ കാറുകൾക്ക് വില ആറുലക്ഷം മുതൽ

ഒരു പുതിയ കാർ വാങ്ങുമ്പോൾ ധാരാളം കാര്യങ്ങൾക്ക് നാം പ്രാധാന്യം നൽകാറുണ്ട്. മൈലേജ്, സീറ്റിംഗ് കപ്പാസിറ്റി, സ്റ്റോറേജ് ഫെസിലിറ്റി തുടങ്ങി നിരവധി കാര്യങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ട്. എന്നാൽ, പലപ്പോഴും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതാണ് പതിവ്. അതിൽ തന്നെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് പലരും ആലോചിക്കാറില്ല. സുരക്ഷാസൗകര്യങ്ങൾ വർദ്ധിക്കുന്നതിനനുസരിച്ച് വാഹനത്തിന്റെ നിരക്കിലുണ്ടാകുന്ന വർദ്ധനയാകാം അതിന് കാരണം. ഭാരത് എൻസിഎപി അനുസരിച്ച് കുട്ടികളുടെ സുരക്ഷയിൽ മുന്നിൽ നിൽക്കുന്ന നാല് കാറുകളുടെ പട്ടിക ഇതാ. 20 ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഇവയുടെ വില.കിയ സെൽറ്റോസ്കിയ സെൽറ്റോസ്ഭാരത് എൻസിഎപിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ വിപണിയിൽ കിയ സെൽറ്റോസാണ് ഏറ്റവും സുരക്ഷിതമായ എസ്യുവി. കുട്ടികളുടെ സുരക്ഷയിൽ, സെൽറ്റോസ് 49 പോയിന്റുകളിൽ 45 പോയിന്റുകൾ നേടി. ഡൈനാമിക് ടെസ്റ്റിംഗിൽ ഇത് 24/24 ഉം കുട്ടികളുടെ നിയന്ത്രണ സംവിധാനത്തിന്റെ ഇൻസ്റ്റലേഷനിൽ 12/12 ഉം നേടി. 10.99 ലക്ഷം രൂപയിൽ നിന്നാണ് കിയ സെൽറ്റോസിന്റെ വില ആരംഭിക്കുന്നത്.
Source link


