LATEST NEWS
‘കുട്ടിയെ ബെഡ്ഷീറ്റിൽ പൊതിഞ്ഞു, മോശമായി സ്പർശിച്ചു, അടി കൊടുത്തപ്പോൾ ഓടി’; രക്ഷകയായി വീണ

പുനലൂർ ∙ ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു സംഭവം. വീണ ഫോണിൽ ചിത്രീകരിച്ച വിഡിയോയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് ഇന്നലെ പിടികൂടുകയായിരുന്നു. കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ എ.സാനിഷ് (46) ആണ് പിടിയിലായത്. ‘ഉറങ്ങുന്ന സമയത്ത് എന്നെയാണ് അയാൾ ആദ്യം ശല്യം ചെയ്തത്. എന്റെ കാലിൽ കാലുകൊണ്ട് സ്പർശിച്ചു. ഞാൻ ഉണർന്നു. അറിയാതെയാകുമെന്ന് കരുതി. രണ്ടാമത് തട്ടിയപ്പോൾ ഞാൻ കാൽമാറ്റി. മൂന്നാമതും ആവർത്തിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ എന്തിനാ തട്ടിയതെന്നു ചോദിച്ചു. അയാളുടെ സീറ്റിൽ കാൽ നിവർത്തി വച്ചോളാൻ പറഞ്ഞു. വേണ്ടെന്നു ഞാൻ പറഞ്ഞു. അയാൾ പെട്ടെന്നു ട്രെയിനിനു പുറകിലേക്കു പോയി. അവിടെ ഒരു കുടുംബം ഉറക്കത്തിലായിരുന്നു. അവരുടെ കുട്ടിയെ ബെഡ്ഷീറ്റോടെ എടുത്തു കൊണ്ടുവന്ന് മടിയിലിരുത്തി. അയാളുടെ സ്വന്തം കുട്ടിയാണെന്നാണ് ആദ്യം കരുതിയത്. ∙ പ്രത്യേക ടീം രൂപീകരിച്ച് പൊലീസ്
Source link


