test del 2

യുക്രൈനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് പുതിൻ; സമാധാനകരാറിലെത്തിയാൽ മാത്രം സെലൻസ്കിയെ കാണും


മോസ്കോ: യുക്രൈനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പുതിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് റഷ്യൻ പ്രസിഡന്റിന്റെ നിർണായക പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വിസ് നഗരമായ ജനീവയിൽനടന്ന ദ്വിദിന സമാധാനചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നകാര്യത്തിൽ പ്രശ്നം നിലനിൽക്കുകയാണ്.യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കവേയാണ് വിഷയം അവസാനിക്കാൻ പോകുകയാണെന്ന് പുതിൻ മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചത്. “വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു.”- പുതിൻ പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, ചർച്ചകൾക്ക് താൻ കൂടുതൽ ഇഷ്ടപ്പെടുന്നത് മുൻ ജർമൻ ചാൻസലർ ജെറാർഡ് ഷ്രോഡറെയാണെന്നായിരുന്നു പുതിന്റെ മറുപടി. അതേസമയം യൂറോപ്യൻ യൂണിയൻ നേതാക്കൾ ചർച്ചകൾക്കായി തയ്യാറെടുക്കുകയാണെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.നിലവിൽ റഷ്യയും യുക്രെയ്ൻ മൂന്ന് ദിവസത്തെ വെടിനിർത്തൽ ധാരണയിലാണുള്ളത്. റെഡ് സ്ക്വയറിൽ നക്കുന്ന റഷ്യയുടെ വിക്ടറി ഡേ പരേഡിനോടനുബന്ധിച്ചാണ് മൂന്ന് ദിവസത്തെ വെടിനിർത്തൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ഇരുരാജ്യങ്ങളും ഈ ധാരണയിലെത്തിയത്. പരിപാടിക്ക് തടസ്സമുണ്ടാക്കാൻ യുക്രൈൻ ശ്രമിച്ചാൽ കീവിൽ വൻ ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പരേഡിനെ ലക്ഷ്യമിടരുതെന്ന് യുക്രെയ്ൻ സൈന്യത്തോട് സെലെൻസ്‌കി ഉത്തരവിടുകയും ചെയ്തു.ഒരു സമാധാന കരാർ അംഗീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ താൻ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയെ കാണുകയുള്ളൂവെന്നും റഷ്യൻ പ്രസിഡന്റ് ശനിയാഴ്ച പറഞ്ഞു. വെടിനിർത്തലിന് പുറമേ ഇരുപക്ഷത്തുനിന്നും ആയിരം തടവുകാരെ കൈമാറാനും ധാരണയായതാണ് വിവരം. 2022 ഫെബ്രുവരി 24-നാണ് ‌റഷ്യ യുക്രൈനിൽ അധിനിവേശമാരംഭിച്ചത്. 2014-ൽ പിടിച്ച ക്രൈമിയ ഉൾപ്പെടെ യുക്രൈന്റെ അഞ്ചിൽ ഒന്നു പ്രദേശങ്ങൾ നിലവിൽ റഷ്യയുടെ പക്കലാണ്.


Source link

Back to top button