test del 2

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ബോട്ടിന് തീപ്പിടിച്ചു: ഒരാൾ മരിച്ചു, 17 പേരെ സാഹസികമായി രക്ഷിച്ചു


ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ചരക്ക് ബോട്ടിന് തീപ്പിടിച്ച് കടലിൽ താഴ്ന്നു. സംഘർഷ മേഖലയിൽ ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും നാലുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. തീപ്പിടിക്കാനുണ്ടായ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.അഗ്നിബാധയെത്തുടർന്ന് ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോയെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. കടലിൽ അകപ്പെട്ട 17 ജീവനക്കാരെ ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും നശിച്ചു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ ശ്രമിച്ചുവരികയാണ്.അപകടത്തിൽ പരിക്കേറ്റ നാല് ഇന്ത്യക്കാരും നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ നേരിൽ കാണുകയും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കോൺസുലേറ്റ് തുടരുകയാണ്.


Source link

Back to top button