test del 3
ചായയ്ക്ക് 15 രൂപ! ഗ്യാസ് വിലക്കയറ്റം, ഹോട്ടൽ മെനു ‘പൊള്ളുന്നു’, സാധാരണക്കാർക്ക് തിരിച്ചടി, ഹോട്ടലുകൾ വീണ്ടും അടച്ചുപൂട്ടലിലേയ്ക്ക്

തിരുവനന്തപുരം ∙ പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. സാധാരണക്കാരുടെ ആശ്രയമായ ചായയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്.അതേസമയം, സിലിണ്ടറിന്റെ വിലക്കയറ്റവും ദൗർലഭ്യവും മൂലം പിടിച്ചുനിൽക്കാനാവുന്നില്ല എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ചെറുകിട ഹോട്ടലുകളെയാണ് സിലിണ്ടർ ക്ഷാമവും വിലക്കയറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. പാചകവാതകത്തിനു പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വില കൂടിയതും നിരക്ക് കൂട്ടാൻ കാരണമായി.പ്രവർത്തനം പരിമിതപ്പെടുത്തി ഹോട്ടലുകൾ
Source link


