test del 4 copy of del 3

വിനോദയാത്ര വിലാപയാത്രയായി മാറി; നാടിന്റെ ഓർമകളിൽ തീരാവേദന നിറച്ച ആ ദുരന്തത്തിന് അര നൂറ്റാണ്ട്


കുറവിലങ്ങാട് ∙ വിനോദയാത്ര വിലാപയാത്രയായി മാറി നാടിന്റെ ഓർമകളിൽ തീരാവേദന നിറച്ച കൊടൈക്കനാൽ ബസ് ദുരന്തത്തിന് 50 വയസ്സ്. 1976 മേയ് 8നാണ് ദേവാലയത്തിൽനിന്ന് കൊടൈക്കനാലിൽ പോയി മടങ്ങുകയായിരുന്ന സൺഡേ സ്കൂൾ അധ്യാപകരുടെ സംഘം സഞ്ചരിച്ച ബസ് ഡംഡം പാറ ഭാഗത്ത് 600 അടി താഴ്ചയിലേക്കു മറിഞ്ഞ് 18 പേർ മരിച്ചത്. 45 പേരുടെ സംഘത്തിലെ 2 വൈദികരും 16 സൺഡേ സ്കൂൾ അധ്യാപകരും മരിച്ചു. 27 പേർക്കു പരുക്കേറ്റു.മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി. പ്രത്യേകം അനുവദിച്ച കെഎസ്ആർടിസി ബസിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്. കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാന പൂന്തോട്ടത്തിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് സംസ്കാരം നടത്തിയത്. പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും ആയിരം രൂപയിൽ താഴെ മാത്രമാണ് ഇൻഷുറൻസ് തുകയായി കിട്ടിയത്. അപകടകാരണം സംബന്ധിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. അന്വേഷണരേഖകൾ കണ്ടെത്താൻ അതിജീവിതർ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.അതിജീവിച്ചവർ ഫാ. തോമസ് ഓലിയ്ക്കൽ, എം.ഡി.ദേവസ്യ മാപ്പിളപ്പറമ്പിൽ, വി.കെ.ലൂക്ക വാഴപ്പള്ളിൽ, കുര്യാസ് കുമ്പളക്കുഴി, ഏലമ്മ കുര്യാസ് കുമ്പളക്കുഴി, സി.ഡി.മത്തായി ചാമക്കാല, തൊമ്മൻ ജോസഫ് പാറത്തൊട്ടി, എം.വി.ദേവസ്യ മുതുകുളം, ടി.ജെ.സെബാസ്റ്റ്യൻ തേക്കുങ്കൽ, സെബാസ്റ്റ്യൻ കരിമ്പനാക്കുഴി, ജേക്കബ് കൊല്ലിത്തോട്ടം, ജോസ് വഴനയ്ക്കൽ, ജോസഫ് മുടക്കാലിമറ്റം, അലക്സാണ്ടർ കുടുക്കാംതടം, മാത്യു വെള്ളപ്ലാക്കിയിൽ, മാത്യു തോമസ് പുല്ലാന്തിയിൽ, ജോർജ് കയ്യാണിക്കപ്പുറം, സൈമൺ മൊട്ടയാനിയിൽ, ബേബി ചെമ്പോത്തനാടിയിൽ, ജോസഫ് തൊടുപുഴത്തോട്ടം, ജോർജ് വർഗിസ് മടേകുന്നേൽ, തോമസ് പഞ്ഞാക്കിയിൽ, ചുമ്മാർ പൊറ്റമ്മേൽ, ജോസഫ് പറശ്ശേരി, പി.ജെ.മാത്യു പറശ്ശേരി, ജോർജ് തൊണ്ടാംകുഴിയിൽ, എമ്മാനുവൽ നരിവേലി.


Source link

Back to top button