test del 4 copy of del 3
കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ: പരീക്ഷണപ്പറക്കൽ ഞായറാഴ്ച മുതൽ; വിജയകരമായി പൂർത്തിയാക്കുന്നതോടെ സർവീസുകളുടെ തീയതി പ്രഖ്യാപിക്കും

കൊച്ചി ∙ കൊച്ചി–ലക്ഷദ്വീപ് സീപ്ലെയ്ൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്നു (ഞായറാഴ്ച) മുതൽ. അഗത്തി, കടമത്ത്, കൽപേനി, കവരത്തി, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണു പരീക്ഷണപ്പറക്കൽ നടത്തുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെയും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെയും ഭാഗമായാണു വിവിധ ദ്വീപുകളിലേക്കു സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.പരീക്ഷണപ്പറക്കലിന്റെ സമയക്രമം ലക്ഷദ്വീപ് പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ് തീരുമാനിച്ചു. ഇന്നു രാവിലെ 10ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു പുറപ്പെടുന്ന വിമാനം രാവിലെ 11ന് അഗത്തിയിൽ എത്തും. വൈകിട്ട് 3.30ന് അഗത്തിയിൽ നിന്നു പുറപ്പെട്ട് 4.30ന് തിരികെ കൊച്ചിയിലെത്തും. നാളെ 10.30ന് കൽപേനിയിൽ എത്തുന്ന വിമാനം ഇവിടെ നിന്നു തുടർന്നു കവരത്തിയിലെത്തി 3.30ന് കവരത്തിയിൽ നിന്നു കൊച്ചിയിലേക്കു മടങ്ങും. 12ന് രാവിലെ 11.30ന് കടമത്ത് ദ്വീപിലെത്തുന്ന വിമാനം ഇവിടെ നിന്നു കിൽത്താനിലേക്കു പോയി വൈകിട്ടു 3.30ന് കൊച്ചിയിലേക്കു മടങ്ങും.
Source link


