test del 3

വേനൽമഴ കനക്കുന്നു; ഇന്ന് 7 ജില്ലകളിൽ യെലോ അലർട്ട്


തിരുവനന്തപുരം ∙ കേരളത്തിൽ വേനൽമഴ അതിശക്തമാകുന്നു. തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തിപ്പെട്ടു. കേന്ദ്ര കാലാവസ്ഥ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 12ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ട് ആയിരിക്കും.മഴയെത്തുടർന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയർന്നുതുടങ്ങി. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും നീരൊഴുക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതു ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം.


Source link

Back to top button