test del 5 copy of del 3
ശമ്പളം കിട്ടാതെ അധ്യാപകർ തെരുവിൽ; പാക്കിസ്ഥാന് ‘ജീവശ്വാസമായി’ ഐഎംഎഫിന്റെ 12,400 കോടി രൂപ, നിയന്ത്രണങ്ങൾ ഇനിയും ‘കടുപ്പിക്കണം’

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാന് 132 കോടി ഡോളറിന്റെ (ഏകദേശം 12,400 കോടി രൂപ) വായ്പ കൂടി അനുവദിക്കാൻ രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) തീരുമാനം. വായ്പ അനുവദിക്കുന്നതിന് ഐഎംഎഫ് നിർദേശിച്ച സാമ്പത്തിക നിയന്ത്രണങ്ങൾ പാക്കിസ്ഥാൻ അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ പാക്കിസ്ഥാന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി (ഇഇഎഫ്) പ്രകാരം 110 കോടി ഡോളറും റെസിലിയൻസ് ആൻഡ് സസ്റ്റെയ്നബിലിറ്റി ഫസിലിറ്റി പ്രകാരം 22 കോടി ഡോളറും ഉപയോഗിക്കാൻ കഴിയും. കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിരെ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കൂടിയാണിത്. അതേസമയം, ഹോർമുസിലെ പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മേയ് അഞ്ച് മുതൽ രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് പാക്കിസ്ഥാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി എട്ടു മണിക്കുള്ളിൽ അടയ്ക്കണം. റസ്റ്ററന്റുകൾ, പലചരക്കു കടകൾ, ഇറച്ചി – പച്ചക്കറി കടകൾ തുടങ്ങിയവ രാത്രി 10 മണിക്കുള്ളിലും അടച്ചിരിക്കണം. പാർസൽ വാങ്ങുന്നതിനോ ഹോം ഡെലിവറിക്കോ നിയന്ത്രണമുണ്ടാകില്ല വിവാഹങ്ങൾ, സ്വകാര്യ ചടങ്ങുകൾ എന്നിവയ്ക്കും 10 മണി നിയന്ത്രണമുണ്ട്. ഇവ പിൻവലിച്ചില്ലെങ്കിൽ മേയ് 14 മുതൽ പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യവസായ മേഖലയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് നടപടിയെന്നും ഇവർ ആരോപിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിയന്ത്രിക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം കറാച്ചി യൂണിവേഴ്സിറ്റിയിലെ അധ്യാപകർ പരീക്ഷ ഡ്യൂട്ടി ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. ഈവനിങ് ക്ലാസുകൾക്കും പരീക്ഷ ഡ്യൂട്ടിക്കും അനുവദിച്ചിരുന്ന പണം നിർത്തലാക്കിയതാണ് പ്രതിഷേധത്തിന് കാരണം. അടുത്തിടെ രാജ്യത്ത് നടപ്പിലാക്കിയ പെട്രോൾ വില വർധന ജീവിതം ദുസഹമാക്കിയെന്നും കൃത്യമായി ശമ്പളം ലഭിക്കാതെ ജീവിക്കാൻ കഴിയില്ലെന്നും ഇവർ പറയുന്നു.
Source link


