test del 4 copy of del 3
വ്യാജരേഖകൾ ചമച്ച് അവയവദാനം; വൻ റാക്കറ്റിനെ കണ്ടെത്തി പൊലീസ്, സൂത്രധാരൻ ഒളിവിൽ

കൊച്ചി ∙ എംഎൽഎമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയുമടക്കം വ്യാജരേഖകൾ ചമച്ച് അവയവദാനത്തിന്റെ മറവിൽ അവയവ കച്ചവടം നടത്തുന്ന വൻ റാക്കറ്റിനെ കണ്ടെത്തി പൊലീസ്. റാക്കറ്റിന്റെ സൂത്രധാരനായ കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്ര ഒളിവിലാണ്. ഇയാളുടെ ഭാര്യ റഷീദ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കുന്നത്തുനാട് പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന 2 കേസുകൾ അനുസരിച്ച് നജീബ് കല്ലട്രയാണ് കേസിലെ ഒന്നാം പ്രതി. ഇവർ കൊച്ചി കേന്ദ്രീകരിച്ച് കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈ. ലിമിറ്റഡ് എന്നൊരു സ്ഥാപനം നടത്തുന്നുണ്ട്. ചികിത്സ വേണ്ടവർക്ക് പ്രമുഖ ആശുപത്രികളുമായി ബന്ധപ്പെടുത്തിക്കൊടുക്കുന്ന ഇടനിലക്കാരുടെ ജോലിയാണ് തങ്ങൾക്ക് എന്നാണ് ഇവർ അവകാശപ്പെട്ടിരുന്നത്. ആലുവ എടത്തലയിലാണ് സ്ഥാപനത്തിന്റെ ഓഫിസായി കാണിച്ചിരുന്നത്. ഒറ്റമുറിയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. പൂട്ടുപൊളിച്ച് ഇന്നലെ അവിടെ പരിശോധന നടത്തി.കുടുംബ വഴക്കിനെ തുടർന്ന് റഷീദ തന്നെയാണ് തങ്ങളുടെ പ്രവൃത്തികളെക്കുറിച്ചു പൊലീസിനെ അറിയിച്ചതെന്നും അതല്ല, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകള്‍ ആരംഭിക്കുകയായിരുന്നു എന്നും വ്യത്യസ്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്. കിഴക്കമ്പലത്തിനടുത്തുള്ള പള്ളിക്കര കേന്ദ്രീകരിച്ചാണ് വ്യാജരേഖകളുടെ നിർമാണം നടക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുന്നത്തുനാട് പൊലീസ് ഇന്നലെ രാവിലെ രണ്ടു സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സൺ കമ്യൂണിക്കേഷൻസ്, സൈൻ എച്ച്ഡി ഡിജിറ്റൽ സ്റ്റുഡിയോ എന്നിവിടങ്ങളിലായിരുന്നു പരിശോധന. തുടർന്നാണ് പൊലീസിനെ തന്നെ ഞെട്ടിച്ചുകൊണ്ട് വലിയ തോതിൽ വ്യാജരേഖകൾ കണ്ടെടുത്ത്.
Source link


