test del 3

‘പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കൾ വേണം’: പി.ജയരാജനെ പിന്തുണച്ച് ഫ്ലക്സുകൾ


കണ്ണൂർ∙ പി. ജയരാജനെ പിന്തുണച്ച് ജില്ലയിൽ വീണ്ടും ഫ്ലക്സ് ബോർഡ്. പാപ്പിനിശ്ശേരിയിലും ബ്ലാത്തൂരുമാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബ്ലാത്തൂരിൽ സ്ഥാപിച്ച ബോർഡിൽ എം.സ്വരാജിന്റെ ചിത്രവുമുണ്ട്. ‘പാർട്ടിക്ക് വേണ്ടത് പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കളെയാണ്. അല്ലാതെ പാർട്ടിയെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന നേതാക്കളെയല്ല. എല്ലാ നാട്ടിലെയും പാർട്ടി ഓർക്കണം. ഓർത്തുകൊണ്ടേയിരിക്കണം. ഇവർ നയിക്കട്ടെ ഇവരാണുത്തമം’– ഫ്ലക്സിൽ എഴുതിയിരിക്കുന്നതിങ്ങനെ. ‘വാക്കുകളല്ല വർത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്. ആ കരുത്തായി പി.െജ. വരട്ടെ’ എന്നാണു പാപ്പിനിശ്ശേരി സഖാക്കൾ എന്ന പേരിൽ സ്ഥാപിച്ച ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.അതേസമയം, ഫ്ലക്സ് സ്ഥാപിക്കുന്നതിനെ തള്ളി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്തെത്തി. ബോർഡുകൾ സ്ഥാപിക്കുന്നത് പാർട്ടി ശത്രുക്കളാണെന്ന് അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിനെപ്പോലെയാണ് സിപിഎമ്മും എന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു.


Source link

Back to top button