test del 3

ഉർസുലയ്ക്ക് ട്രംപിന്റെ ഫോൺ കോൾ; പിന്നാലെ ഭീഷണി, ജൂലൈ 4നകം ഡീൽ ഇല്ലെങ്കിൽ താരിഫ് പ്രഹരം


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ യൂണിയനും തമ്മിലെ തീരുവപ്പോര് പുതിയതലത്തിലേക്ക്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനുമായി ടെലിഫോണിൽ സംസാരിച്ച ട്രംപ്, പിന്നാലെ കടുത്ത ഭീഷണി ഉയർത്തി. യുഎസുമായി ഏകദേശ ധാരണയിലെത്തിയ വ്യാപാരക്കരാറിൽ ജൂലൈ 4നകം ഒപ്പുവച്ചില്ലെങ്കിൽ തീരുവ കുത്തനെ കൂട്ടുമെന്നാണ് മുന്നറിയിപ്പ്.ഇറാൻ വിഷയമാണ് ഉർസുലയുമായി ട്രംപ് ഫോണിൽ ആദ്യം സംസാരിച്ചത്. ഇറാനെ ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉർസുലയും താനും ഉറച്ചുനിൽക്കുന്നതായി ട്രംപ് പറഞ്ഞു. ‘‘ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്. സ്കോട്‍ലൻഡിൽ വച്ച് ധാരണയിലെത്തിയ ഡീൽ, എക്കാലത്തെയും വലിയ ഡീൽ, അതു യാഥാർഥ്യമാകണം. യുഎസ് ഉൽപന്നങ്ങൾക്കുള്ള തീരുവ പൂജ്യമാക്കാമെന്ന് അവർ വാക്കുതന്നിരുന്നു. അത് പാലിക്കണം’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പരഞ്ഞു.യുഎസിന്റെ 250-ാം സ്വാതന്ത്ര്യദിനാഘോഷം (ജൂലൈ 4) വരെ യൂറോപ്യൻ യൂണിയന് സമയം അനുവദിച്ചെന്ന് പറഞ്ഞ ട്രംപ്, വാക്ക് പാലിച്ചില്ലെങ്കിൽ തീരുവ കുത്തനെ കൂട്ടുമെന്നും പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിന്ന് യുഎസിൽ എത്തുന്ന കാറുകൾക്കും ട്രക്കുകൾക്കും 25% തീരുവ ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ്, ഇപ്പോൾ അദ്ദേഹവും ഉർസുലയും തമ്മിൽ ഫോണിൽ ചർച്ചയും നടന്നത്.


Source link

Back to top button