test del 4 copy of del 3

മീനുകൾ ഒളിവിൽ! സാധാരണക്കാരുടെ ഇഷ്ട ഇനമായ അയലയും മത്തിയും ‘മുങ്ങി’


താനൂർ ∙ തീരദേശത്ത് പൊള്ളുന്ന ചൂടിൽ മീൻപിടിത്തം ഭാഗികം. കഴിഞ്ഞ ഒന്നരമാസമായി മത്സ്യം കിട്ടാക്കനിയാണ്. ചെറുമീനുകളാണ് മുഖ്യമായും അപ്രത്യക്ഷമാകുന്നത്. സാധാരണക്കാരുടെ ഇഷ്ട ഇനമായ അയല, മത്തി എന്നിവ വ്യാപകമായി ആഴക്കടലിൽ അടിത്തട്ടിലേക്കു വലിയുകയാണ്. കനത്ത ചൂടിൽ മിക്കവരും കിട്ടിയ മത്സ്യക്കോളുമായി ഉച്ചയ്ക്കു മുൻപുതന്നെ കരയ്ക്കു തിരിക്കും. ഈയിടെ വരെ വൈകിട്ടുള്ള ഇറക്കം ഉണ്ടായിരുന്നു. ഇവർ പുലർച്ചെ തിരിച്ചെത്തുകയും ചെയ്യും. ചെറുമഴ തുടങ്ങിയതോടെ വൈകിട്ടുള്ള ഇറക്കവും നിലച്ചു. മതിയായ വെള്ളവും ഭക്ഷണവും കരുതിയാണ് പുറപ്പാട്.


Source link

Back to top button