test del 4 copy of del 3
കല്യാൺ ജ്വല്ലേഴ്സിന്റെ ലാഭത്തിൽ വൻ വളർച്ച; വരുമാനത്തിൽ 66% കുതിപ്പ്, മുന്നേറി ഓഹരികൾ

തൃശൂർ ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025-26) അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭത്തിലും വരുമാനത്തിലും സ്വന്തമാക്കിയത് വൻ വളർച്ച. സംയോജിത ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 187.6 കോടി രൂപയിൽ നിന്ന് ഇരട്ടിയിലേറെയായി വർധിച്ച് 409.5 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി. 118 ശതമാനമാണ് ലാഭവളർച്ച.കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയറും ശ്രദ്ധേയനേട്ടം കഴിഞ്ഞപാദത്തിൽ സ്വന്തമാക്കി. 131 കോടി രൂപയാണ് വരുമാനം. ലാഭം 3 കോടി രൂപ. കഴിഞ്ഞപാദത്തിൽ ശക്തമായ വളർച്ച നേടാൻ കല്യാൺ ജ്വല്ലേഴ്സിന് സാധിച്ചെന്നും അക്ഷയതൃതീയ വിൽപനയിൽ മികച്ച വളർച്ചയുണ്ടായെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ പറഞ്ഞു.
Source link


