test del 3

സംഘർഷം തിരിച്ചടിയായില്ല, കൊച്ചി വഴി പറന്നത് ഒരുകോടിയിലേറെ പേർ, നേട്ടം നാലാം വർഷവും


കൊച്ചി ∙ വ്യോമയാന മേഖലയിലെ പ്രതിസന്ധികൾക്കിടയിലും തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടവുമായി കൊച്ചി വിമാനത്താവളം.2025-26 കാലയളവിൽ കൊച്ചി വിമാനത്താവളം കൈകാര്യം ചെയ്തതിൽ 54.02 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരും 60.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും ആണ്. 31,505 രാജ്യാന്തര വിമാനങ്ങളും 41,629 ആഭ്യന്തര വിമാനങ്ങളും സർവീസ് നടത്തി.സിയാൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനവും യാത്രാ സൗകര്യങ്ങളുടെ വർധനയും പ്രവർത്തന കാര്യക്ഷമതയുമാണ് വളർച്ചയ്ക്ക് പിന്നിലെ ന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.


Source link

Back to top button