test del 4 copy of del 3

നെടുങ്കണ്ടം ഇരട്ടക്കൊല: സജി അച്ഛനെയും കൊന്നു? പുരയിടം കുഴിച്ച് പരിശോധന


നെടുങ്കണ്ടം∙ അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട കേസിൽ അറസ്റ്റിലായ ഇളയമകൻ സജി (43) അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം. 8 വർഷം മുൻപാണ് അച്ഛനെ കാണാതായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. തുടർന്ന്, വീട്ടുവളപ്പിൽ കുഴിയെടുത്ത് പൊലീസ് പരിശോധന ആരംഭിച്ചു. അമ്മയെയും സഹോദരനെയും സജി കൊന്നു വീട്ടുവളപ്പിലാണ് കുഴിച്ചിട്ടത്. അടിയേറ്റു നിലത്തുകിടക്കുകയായിരുന്ന റെജി ഞരങ്ങുന്ന ശബ്ദംകേട്ട് തോർത്തുകൊണ്ട് റെജിയുടെ കഴുത്തിൽ കെട്ടിമുറുക്കി. രാത്രി ഹാളിലെ കട്ടിലിനടിയിൽ മൃതദേഹങ്ങൾ വച്ചു. പിറ്റേന്നു രാവിലെ മൃതദേഹങ്ങൾ തണൽ വലയിൽ മൂടി വീടിനു പിന്നിലെ ചായ്പിലേക്കു മാറ്റി. കയ്യിലെ പരുക്ക് ചികിത്സിക്കാൻ നെടുങ്കണ്ടത്തേക്കു പോയി. പിറ്റേന്നു മൃതദേഹത്തിൽനിന്നു ദുർഗന്ധം ഉയർന്നതിനെത്തുടർന്ന്, വീടിനോടു ചേർന്നു പട്ടിക്കൂടിനു സമീപം നട്ടിരുന്ന ഏലച്ചെടി മാറ്റി അവിടെ ഒന്നരയടി താഴ്ചയുള്ള കുഴിയെടുത്തു മറവുചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ചു. പിന്നീടു പതിവുപോലെ ജോലിക്കായി പോയി.’


Source link

Back to top button