NATIIONAL
വിമാനത്തിൽ ഇരുന്ന് ‘പുക വലിച്ച്’ യുസ്‍വേന്ദ്ര ചെഹൽ, ദൃശ്യങ്ങൾ പുറത്ത്; ‘അഭിനയമെന്ന്’ അവകാശവാദം

മുംബൈ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ഇ– സിഗരറ്റ് ഉപയോഗിച്ചതു വൻ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ ചർച്ചകൾ അവസാനിക്കുംമുൻപ് വിമാനത്തിൽ ടീമിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പഞ്ചാബ് കിങ്സ് താരം യുസ്‍വേന്ദ്ര ചെഹലും പുക വലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിൽ ഇരുന്ന് ഇ– സിഗററ്റ് ഉപയോഗിക്കുന്ന ചെഹലിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ പുറത്തുവന്നത്. പഞ്ചാബ് കിങ്സ്് പേസർ അർഷ്ദീപ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച യാത്രാ വിഡിയോയിൽ ചെഹൽ സിഗററ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്.ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്യം ഉപേക്ഷിച്ചതായി ചെഹൽ മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം പുകവലി ഒഴിവാക്കിയിരുന്നില്ല. ഐപിഎൽ മത്സരത്തിനിടെ ‘വേപ്’ ഉപയോഗിച്ചതിൽ റിയാൻ പരാഗിന് മാച്ച് ഫീയുടെ 25 ശതനമാനമാണ് പിഴയായി ചുമത്തിയത്. ഒരു ഡിമെറിറ്റ് പോയിന്റും രാജസ്ഥാൻ ക്യാപ്റ്റന് ശിക്ഷയായി ലഭിച്ചിരുന്നു.
Source link


