test del 3

ഹോർമുസ് കടലിടുക്കിൽ കുടുങ്ങി ട്രംപിന്റെ ‘സൈബർ ട്രക്ക്’; ട്രോളുമായി ഇറാൻ, ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ


ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളാണ് താൻ നടത്തുന്നതെന്ന് ട്രംപ് അവകാശപ്പെടുന്നു, അതേസമയം പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വീണ്ടും പുകയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ നയതന്ത്ര കാര്യാലയങ്ങൾ രംഗത്ത്. ഹോർമുസ് കടലിടുക്കിലെ തന്ത്രപരമായ നീക്കങ്ങളെയും ട്രംപിന്റെ നയങ്ങളെയും പരിഹസിച്ചുകൊണ്ട് ഹംഗറിയിലെ ഇറാനിയൻ എംബസി പങ്കുവെച്ച എഐ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  വിഡിയോയിൽ പറയുന്നത്:’ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ട്രംപിന്റെ ശ്രമം’ എന്ന അടിക്കുറിപ്പോടെയാണ് എംബസി ഈ വിഡിയോ എക്സിൽ (X) പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക നടത്തുന്ന നീക്കങ്ങൾ ഫലം കാണില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.


Source link

Back to top button