LATEST

മുഖ്യനായി മനമറിയൽ, ആവേശം, സസ്‌പെൻസ് ഇന്ദിരാഭവനിൽ തിങ്ങിനിറഞ്ഞ് നേതാക്കൾ


തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന് നിയുക്ത എം.എൽ.എമാരുടെ മനമറിയാൻ എ.ഐ.സി.സി നിരീക്ഷകർ എത്തിയ ഇന്ദിരാഭവനിൽ ഉദ്വേഗവും സസ്പെൻസും നിലനിന്നെങ്കിലും ഉത്സവാന്തരീക്ഷമായിരുന്നു എങ്ങും. രാവിലെ പത്തരയ്ക്കാണ് പാർലമെന്ററി പാർട്ടി യോഗവും തുടർന്ന് എം.എൽ.എമാരുമായുള്ള നിരീക്ഷകരുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നത്. എന്നാൽ, വളരെ നേരത്തേതന്നെ നേതാക്കളേയും പ്രവർത്തകരേയും കൊണ്ട് ഇന്ദിരാഭവനും പരിസരവും നിറഞ്ഞു. എം.എൽ.എമാരേയും നേതാക്കളേയും മധുരം നൽകിയും പൊന്നാടയണിയിച്ചും സ്വീകരിച്ചു. ജെബി മേത്തർ എം.പിയുടെ മേൽനോട്ടത്തിലായിരുന്നു ഇതിനായുള്ള ഒരുക്കങ്ങൾ. പാലോട് രവി, ചെറിയാൻ ഫിലിപ്പ്, എം.എ.വാഹിദ് അടക്കമുള്ളവർ എം.എൽ.എമാരെ സ്വീകരിക്കാനെത്തി.അതിനിടെ ബിന്ദു കൃഷ്ണയെ സ്വീകരിച്ച ചെറിയാൻ ഫിലിപ്പ് അവരെ ആശ്ലേഷിക്കാൻ ശ്രമിച്ചെങ്കിലും സ്‌നേഹത്തോടെ ഒഴിഞ്ഞുമാറി. ഈ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.


Source link

Back to top button