test del 3

ജയിലിലെ പ്രണയം, കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ


മധ്യപ്രദേശ്∙ കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ സത്നജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനാണ് കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കിയത്. ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമേന്ദ്ര സിങ്ങിനെയാണ് ഫിറോസ ഖാത്തൂൻ വിവാഹം ചെയ്തത്. ജയിലിനുള്ളിൽ വച്ചുതുടങ്ങിയ പ്രണയം സൗഹൃദത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു.മെയ് 5ന് നടന്ന വിവാഹത്തിന് ഫിറോസയുടെ കുടുംബാംഗങ്ങൾ പിന്തുണ നൽകിയിരുന്നില്ല.കുടുംബത്തിന്റെ അഭാവത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ജില്ലാ വൈസ് പ്രസിഡന്റ് രാജ്ബഹാദൂർ മിശ്രയും ഭാര്യയുമാണ് ഫിറോസയുടെ ‘കന്യാദാനം’ നിർവഹിച്ചത്. ഹിന്ദു ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്.


Source link

Back to top button