test del 3

ബേപ്പൂരിൽ യുഡിഎഫിന് വോട്ടുവിഹിതം വർധിച്ചു; 20,944 വോട്ടുകൾ അധികം നേടി പി.വി.അൻവർ


ഫറോക്ക് ∙ ബേപ്പൂർ നിയോജകമണ്ഡലത്തിൽ വോട്ടുവിഹിതത്തിൽ യുഡിഎഫിന് വൻ കുതിപ്പ്. അതേസമയം എൽഡിഎഫിന് ഇത്തവണ വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായി. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ 53,418 വോട്ടുകൾ മാത്രം ലഭിച്ച യുഡിഎഫ് ഇത്തവണ 74,362 വോട്ടുകൾ നേടി നില മെച്ചപ്പെടുത്തി. പി.വി.അൻവറിന് 20,944 വോട്ടുകൾ അധികം നേടാനായി. 2021ൽ എൽഡിഎഫ് സ്ഥാനാർഥി പി.എ.മുഹമ്മദ് റിയാസിനു ലഭിച്ച 28,747ന്റെ ഭൂരിപക്ഷം ഇത്തവണ 7,487 ആക്കി കുറയ്ക്കാനായതും യുഡിഎഫിന് നേട്ടമായി.തദ്ദേശ സ്ഥാപനങ്ങൾ തിരിച്ചുള്ള കണക്കിൽ കോർപറേഷൻ ബേപ്പൂർ മേഖലയിൽ 2021ൽ 12,588 വോട്ടുകളുടെ ലീഡ് നേടിയ എൽഡിഎഫിന് ഇത്തവണ 5,980 വോട്ടുകളുടെ ലീഡ് മാത്രമാണ് നേടാനായത്. ചെറുവണ്ണൂർ–നല്ലളം മേഖലയിൽ എൽഡിഎഫിന് 6,946 വോട്ടിന്റെ ലീഡുണ്ടായത് ഇത്തവണ 1,703 ആയി കുറഞ്ഞു. രാമനാട്ടുകര നഗരസഭയിൽ കഴിഞ്ഞതവണ എൽഡിഎഫിനു 1,398 വോട്ടിന്റെ ലീഡുണ്ടായിരുന്നെങ്കിലും ഇത്തവണ യുഡിഎഫിനാണ് ചെറിയ മേൽക്കൈ. 145 വോട്ടിന്റെ ലീഡുണ്ട്.2021 നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ലഭിച്ച വോട്ട്


Source link

Back to top button