test del 3
ഒറ്റമഴ, ലോഡ് കണക്കിന് ചെളി ഒലിച്ചുവന്നു; മിനിറ്റുകൾ കൊണ്ടു വീടുകൾ ചെളിക്കൂമ്പാരം, വീട്ടുകാർ കുടുങ്ങി

കൽപറ്റ ∙ ‘ലോഡ് കണക്കിന് ചെളിയാണ് ഒറ്റമഴയിൽ ഒലിച്ചുവന്നത്, മിനിറ്റുകൾ കൊണ്ടു വീട്ടുപരിസരം ചെളിക്കൂമ്പാരമായി, വീടിനുള്ളിൽ വരെ ചെളിയെത്തി, വേനൽ മഴയിൽ ഇതാണ് സ്ഥിതിയെങ്കിൽ മഴക്കാലത്ത് എന്തായിരിക്കും അവസ്ഥ, ആലോചിക്കുമ്പോഴേ നെഞ്ചിടിക്കുകയാണ്– ടൗൺഷിപ് പദ്ധതി പ്രദേശത്തെ ആനേടത്ത് സുജാത ആശങ്കയോടെ പറയുന്നു. ചൊവ്വ വൈകിട്ടോടെ പെയ്ത വേനൽമഴയിൽ സുജാതയുടേത് അടക്കം പ്രദേശത്തെ 10ലധികം വീടുകളിലാണു ചെളിയും വെള്ളവും കയറിയത്. കനത്ത മഴയിൽ ടൗൺഷിപ് പദ്ധതി പ്രദേശത്ത് കൂട്ടിയിട്ടിരുന്ന കൂറ്റൻ മൺകൂനകൾ ഒലിച്ചിറങ്ങി വീടുകളിലേക്ക് എത്തുകയായിരുന്നു. പരിസരമാകെ ചെളിയും വെള്ളവും നിറഞ്ഞതോടെ പുറത്തിറങ്ങാനാകാതെ വീട്ടുകാർ വീടുകൾക്കുള്ളിൽ കുടുങ്ങി.ആവശ്യമായ സുരക്ഷ ഒരുക്കുമെന്നു അന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ലെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെ ഇന്നലെ രാവിലെയോടെ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്തെത്തി ചെളി നീക്കം ചെയ്തു. കലക്ടർ ഡി.ആർ.മേഘശ്രീ സ്ഥലം സന്ദർശിച്ചു. ഉച്ചയോടെ കലക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ടൗൺഷിപ്പിന് സമീപത്തെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കർമ പദ്ധതികൾ യോഗം ചർച്ച ചെയ്തു. പലയിടങ്ങളിലും മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് വെള്ളക്കെട്ട് ഭീഷണി ഉണ്ടാക്കുന്നതായി യോഗം വിലയിരുത്തി.എംഎൽഎ സന്ദർശിച്ചു കൽപറ്റ ∙ ടൗൺഷിപ്പിൽ കനത്തമഴയെ തുടർന്ന് മണ്ണൊലിപ്പുണ്ടായ പ്രദേശങ്ങളിൽ നിയുക്ത എംഎൽഎ ടി.സിദ്ദീഖ് സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെ ടൗൺഷിപ്പിലെത്തിയ അദ്ദേഹം മണ്ണൊലിച്ചിറങ്ങിയ വീടും സമീപപ്രദേശങ്ങളും നേരിൽക്കണ്ടു. തുടർന്ന് അദ്ദേഹം കലക്ടർ ഡി.ആർ.മേഘശ്രീ, ടൗൺഷിപ് സ്‌പെഷൽ ഓഫിസർ, കിഫ്‌കോൺ ഉദ്യോഗസ്ഥർ, ഊരാളുങ്കൽ സൊസൈറ്റി അധികൃതർ എന്നിവരുമായി ആശയവിനിമയം നടത്തി.
Source link


