test del 5 copy of del 3
പാക്കിസ്ഥാനിൽ തീമഴ പെയ്യിച്ച ഓപ്പറേഷൻ സിന്ദൂർ; ഒറ്റവർഷത്തിനിടെ 350% വരെ മുന്നേറി പ്രതിരോധ ഓഹരികൾ, തിളങ്ങി കേരളക്കമ്പനിയും

പഹൽഗ്രാമിലെ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്’ ഒരു വയസ്സ്. ഒരു വയസ്സ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതിരോധ ഓഹരികളിൽ മിക്കവയും കുതിച്ചുമുന്നേറി. പ്രതിരോധശക്തിക്ക് മൂർച്ചകൂട്ടാൻ കേന്ദ്രസർക്കാർ എടുത്ത നടപടികളും തുണച്ചതോടെ ഓഹരികളുടെ വില കൂടിയത് 350% വരെ. തിളങ്ങിയ ഈ പ്രതിരോധക്കമ്പനികളുടെ പട്ടികയിൽ ‘കേരളക്കമ്പനി’യായ കൊച്ചിൻ ഷിപ്പ്യാർഡുമുണ്ട്.കഴിഞ്ഞ 12 മാസത്തിനിടെ എംടാർ ടെക്നോളജീസാണ് ഏറ്റവുമധികം മുന്നേറ്റമുണ്ടാക്കിയ പ്രതിരോധ ഓഹരി (351%). ആക്സിസ്കേഡ്സ് 181% ഉയർന്ന് രണ്ടാമതെത്തി. 164% ഉയർന്ന അപ്പോളോ മൈക്രോയാണ് മൂന്നാമത്. ഡൈനാമിക് ടെക്, ഡേറ്റാ പറ്റേൺസ്, ഭാരത് ഫോർജ് എന്നിവ 90% വരെ നേട്ടമുണ്ടാക്കി.പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് (ജിആർഎസ്ഇ) ആണ് 65% ഉയർന്ന് നേട്ടത്തിൽ ഒന്നാമത്. ഭാരത് ഇലക്ട്രോണിക്സ് 41% ഉയർന്നു. കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികളുടെ നേട്ടം 19%. അതേസമയം, മാസഗോൺ ഡോക്ക് (-11%), ഭാരത് ഡൈനാമിക്സ് (-8%) എന്നിവ നിരാശപ്പെടുത്തി.
Source link


