LATEST

‘എന്നെ പ്രകീർത്തിച്ചുകൊണ്ടും ചിലരെ ഇകഴ്ത്തിക്കൊണ്ടുമുള്ള പ്രചരണങ്ങൾ വേണ്ട’: ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ വിയോജിപ്പുകൾ രൂക്ഷമാവുകയാണ്. നേതൃമാറ്റം ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മുതിർന്ന നേതാവ് പി. ജയരാജൻ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. തന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്രിൽ പറയുന്നു. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാൻ ശ്രമിക്കുമെന്നും അതുകൊണ്ട് പരസ്യപ്രതികരണങ്ങൾ പാടില്ലെന്നുമാണ് പി.ജയരാജൻ അണികളോട് ആവശ്യപ്പെടുന്നത്.


Source link

Back to top button