test del 3
ഗവർണർ എന്തുകൊണ്ട് മടിക്കുന്നു?; ഇത് 1965 കേരള മോഡലാകുമോ?: തമിഴ്നാട് രാഷ്ട്രീയത്തിൽ ആശങ്ക

കൊച്ചി ∙ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ വിജയ്യുടെ പാർട്ടിയെ സർക്കാർ രൂപീകരിക്കാന്‍ ഗവർണർക്ക് ക്ഷണിക്കാമായിരുന്നുവെന്നു നിയമവിദഗ്ധർ. നിശ്ചിത ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയാണു സാധാരണ ചെയ്യാറുള്ളതെന്നും വിദഗ്ധർ പറയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അനുമതി ഗവർണർ രണ്ടാം വട്ടവും നിരസിച്ച സാഹചര്യത്തിൽ നിയമോപദേശം തേടാൻ വിജയ്യ്ക്ക് ആവശ്യപ്പെടാവുന്നതാണെന്ന് തമിഴ്നാട് മുൻ അഡീ. ചീഫ് സെക്രട്ടറിയും മലയാളിയുമായ പി.സി.സിറിയക് പറഞ്ഞു.തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയാണു സാധാരണ ചെയ്യാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘അതാണ് കീഴ്വഴക്കവും. നിശ്ചിത തീയതിക്കുള്ളിൽ സഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടാം. അങ്ങനെയൊരു അവസരം ആവശ്യപ്പെടാൻ വിജയ്യ്ക്കു കഴിയും. ഇത് ഗവർണർ അംഗീകരിക്കുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ നിയമോപദേശം തേടണമെന്ന് വിജയ്യ്ക്ക് ഗവർണറോട് ആവശ്യപ്പെടാം. സംസ്ഥാന അഡ്വക്കറ്റ് ജനറലിൽനിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലോ നിയമോപദേശം സ്വീകരിക്കാം’’– അദ്ദേഹം പറഞ്ഞു
Source link


