test del 4 copy of del 3

ആദ്യ മന്ത്രി മോൻസ് ജോസഫ്; രണ്ടാമത്തെയാൾ? തിരികെവരാൻ മുൻകൈയെടുക്കേണ്ടത് ജോസ് കെ.മാണി


യുഡിഎഫ് മന്ത്രിസഭയിൽ രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടാനുള്ള അധികാരം കേരള കോൺഗ്രസിനുണ്ടെന്ന് കേരള കോൺഗ്രസ് നേതാവും തൊടുപുഴയിലെ നിയുക്ത എംഎൽഎയുമായ അപു ജോൺ ജോസഫ്. മുഖ്യമന്ത്രി ആരാവണമെന്നതിലെ നിലപാട് പാർട്ടി ചെയർമാൻ എഐസിസി നിരീക്ഷകരെ അറിയിക്കും. തെറ്റുതിരുത്തി തിരിച്ചുവന്നാൽ ജോസ് കെ.മാണിയെ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ അവരില്ലാതെയും കേരള കോൺഗ്രസിന് കേരളം കീഴടക്കാനാകുമെന്ന് ഇപ്പോൾ തെളിഞ്ഞുകഴിഞ്ഞു. അപു ജോൺ ജോസഫ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.– കേരള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിലെ മികവും ടീ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഇഫക്ടുമാണ് കേരള കോൺഗ്രസിന്റെ വിജയത്തിനു പിന്നിൽ. അതോടൊപ്പം ശക്തമായ ഭരണവിരുദ്ധ വികാരവും. ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. കേരളത്തെ നിലവിലുള്ള സാഹചര്യത്തിൽനിന്ന് പുറത്തെത്തിക്കാൻ ഐക്യ ജനാധിപത്യ മുന്നണിക്കു മാത്രമേ കഴിയുകയുള്ളൂ. – 2016ൽ 45,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അപ്പച്ചൻ തൊടുപുഴയിൽനിന്ന് വിജയിച്ചത്. മൽസരത്തിനിറങ്ങുമ്പോൾ മാന്യമായ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. പക്ഷേ 44,291 എന്നത് കരുതിയതിലും അധികമാണ്. 


Source link

Back to top button