test del 4 copy of del 3
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം പിണറായി നേടിയ ആകെ വോട്ടിനു തൊട്ടടുത്ത്; ഭൂരിപക്ഷത്തിൽ കുഞ്ഞാപ്പ വല്യാപ്പ!

മലപ്പുറം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 16 സിപിഎം എംഎൽഎമാരുടെ ആകെ ഭൂരിപക്ഷം ഒരു തട്ടിലും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം മറുതട്ടിലുമിട്ട് തൂക്കിയാൽ കുഞ്ഞാപ്പയുടെ തട്ട് താണു തന്നെയിരിക്കും. 85,327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് നിന്നു കുഞ്ഞാലിക്കുട്ടി ജയിച്ചത്. സിപിഎമ്മിന്റെ ആകെ ജയിച്ച 26 പേരിൽ 16 പേരുടെ ഭൂരിപക്ഷം കൂട്ടിയാലും ഇത് മറികടക്കണമെങ്കിൽ 5445 വോട്ട് പിന്നെയും വേണം. സംസ്ഥാനത്തു മത്സരിച്ച സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയതും കുഞ്ഞാലിക്കുട്ടിയാണ്. 1.31 ലക്ഷം. ചരിത്രനേട്ടം മലപ്പുറം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ മാത്രമല്ല, നേടിയ വോട്ടുകളുടെ എണ്ണത്തിലും ചരിത്രമായി മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥികൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടു നേടിയ 2 പേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. മലപ്പുറത്ത് പി,കെകുഞ്ഞാലിക്കുട്ടിയും വണ്ടൂരിൽ എ.പി.അനിൽ കുമാറും. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ചരിത്രം സൃഷ്ടിച്ച കുഞ്ഞാലിക്കുട്ടിയാണ് നേടിയ വോട്ടുകളുടെ എണ്ണത്തിലും ഒന്നാമൻ. 131632 വോട്ടാണ് അദ്ദേഹം ആകെ നേടിയത്. വണ്ടൂരിൽ തുടർച്ചയായ ആറാം വിജയം നേടിയ കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ 121074 വോട്ട് നേടി സംസ്ഥാന തലത്തിൽ രണ്ടാമനായി. വണ്ടൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അനിൽ കുമാർ ഇത്തവണ വിജയിച്ചത്.
Source link


