LATEST

ആലിംഗനം ചെയ്യാൻ ശ്രമിച്ച ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റി ബിന്ദു കൃഷ്‌‌ണ, വീണ്ടും ശ്രമം


തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്‌ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബിന്ദു കൃഷ്‌ണ ശ്രമത്തെ എതിർത്തെങ്കിലും ചെറിയാൻ ഫിലിപ്പ് വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബിന്ദു കൃഷ്‌ണ നടന്നുവരുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചശേഷം മുന്നോട്ടുപോകുന്ന ബിന്ദു കൃഷ്‌ണ ചെറിയാൻ ഫിലിപ്പിനെ കണ്ടതും കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ, ചെറിയാൻ ഫിലിപ്പ് അവരെ ആലംഗനം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ ശ്രമം എതിർത്ത ശേഷം ഒഴിഞ്ഞ് മാറാൻ ശ്രമിച്ചപ്പോൾ വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. പിന്നാലെ ചെറിയാൻ ഫിലിപ്പിനെ തള്ളിമാറ്റിയശേഷം അവർ കൈകൂപ്പി മുന്നോട്ട് നീങ്ങുകയായിരുന്നു.


Source link

Back to top button