CINEMA

കടലിനടിയിൽ ചരിത്രം രചിച്ച് സ്കൂബ ഡൈവർമാർ: മിക്ക ആളുകളും ഇതിനെക്കുറിച്ച് കേട്ടിട്ടുപോലുമില്ല


പോർട്ട് ബ്ലെയർ: ആഗോള സ്‌കൂബ ഡൈവിംഗ് രംഗത്തെ കരുത്തരായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. സമുദ്രത്തിനടിയിൽ വച്ച് നടത്തിയ പ്രകടനങ്ങളിലൂടെ രണ്ട് ഗിന്നസ് വേൾഡ് റെക്കാഡുകളാണ് ആൻഡമാൻ സ്വന്തമാക്കിയത്. ടൂറിസം മേഖലയ്ക്കും ഡൈവിംഗ് കമ്മ്യൂണിറ്റിക്കും പുത്തൻ ഉണർവ് നൽകുന്നതായിരുന്നു നേട്ടം. സ്വരാജ് ദ്വീപിന് (ഹാവ്‌ലോക്ക് ഐലൻഡ്) സമീപം ഞായറാഴ്ചയായിരുന്നു പ്രകടനം. ലഫ്‌റ്റനന്റ് ഗവർണർ ഡി.കെ. ജോഷി അടക്കമുള്ള 14 വിദഗ്ധ ഡൈവർമാരാണ് കടലിന്റെ ആഴങ്ങളിൽ മനുഷ്യശൃംഖല തീർത്തത്. 22.3 മീറ്റർ നീളമുള്ള ഈ മനുഷ്യഗോപുരം മൂന്ന് മിനിട്ടോളം വെള്ളത്തിനടിയിൽ ഒരേ നിലയിൽ നിലനിർത്താൻ സംഘത്തിന് സാധിച്ചു. ഗിന്നസ് അധികൃതർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു നേട്ടം. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിലായിരുന്നു ഡൈവർമാർ പ്രകടനം പൂർത്തിയാക്കിയത്.


Source link

Back to top button