test del 5 copy of del 3

മുംബൈ സ്ഫോടനക്കേസ്: സഞ്ജയ് ദത്തിനായി പിതാവ് ഇടപെട്ടു, കുറഞ്ഞ ശിക്ഷ അദ്ഭുതപ്പെടുത്തി: മുൻ പൊലീസ് കമ്മിഷണർ


മുംബൈ∙ 1993ലെ മുംബൈ സ്ഫോടനക്കേസിൽ നടൻ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തപ്പോൾ, എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു പിതാവ് സുനിൽ ദത്ത് എംപി സമ്മർദം ചെലുത്തിയിരുന്നെന്നു മുംബൈ മുൻ പൊലീസ് കമ്മിഷണർ എം.എൻ.സിങ്. വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നും എന്നാൽ സഞ്ജയിനു കുറഞ്ഞശിക്ഷ ലഭിച്ചത് അദ്ഭുതപ്പെടുത്തിയെന്നും യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.സഞ്ജയ് തീവ്രവാദിയല്ലെങ്കിലും അവരെ സഹായിച്ചതും ദാവൂദ് ഇബ്രാഹിമിനെ കണ്ടതും കുറ്റമാണെന്നായിരുന്നു എന്റെ നിലപാട്. ചില മുതിർന്ന പൊലീസുകാരെ അറസ്റ്റ് ചെയ്തതോടെ ഉന്നതതലങ്ങളിൽനിന്നെല്ലാം സമ്മർദമുണ്ടായെങ്കിലും കേസുമായി മുന്നോട്ടുപോയി. എന്നാൽ, ആയുധം വിറ്റ അബു സലേം അടക്കമുള്ളവർക്കു ടാഡപ്രകാരം കടുത്തശിക്ഷ വിധിച്ചപ്പോഴും ആയുധം വാങ്ങിയ സഞ്ജയിനു ടാഡ ഒഴിവാക്കി 5 വർഷം മാത്രം ശിക്ഷ നൽകിയത് അദ്ഭുതപ്പെടുത്തി. സഞ്ജയ് ദത്തിനോട് വ്യക്തിപരമായി ഒരു എതിർപ്പുമില്ല, നിയമം നടപ്പാകണമെന്നേ ആഗ്രഹിച്ചൂള്ളൂ.’’


Source link

Back to top button