test del 4 copy of del 3

‘ഒരു നടിയുടെ വിവാഹേതര ബന്ധം ഇതുപോലെ ആഘോഷിക്കുമോ?’; വിജയ്–തൃഷ വിഷയത്തിൽ ഗായത്രി ശങ്കർ


കന്നിപ്പോരാട്ടത്തിൽ ഉജ്വല വിജയം നേടി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ നടൻ വിജയ് തയാറെടുക്കുമ്പോൾ താരത്തിനെതിരെ ഭാര്യ സംഗീത ഉയർത്തിയ ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധമാണ് വേർപിരിയലിനു കാരണമെന്ന് വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ടു നൽകിയ നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾ നിലനിൽക്കെ വൻവിജയം ആണ് തിരഞ്ഞെടുപ്പിൽ നടൻ വിജയ് നേടിയത്. വിജയ്‍യെ പിന്താങ്ങുക മാത്രമല്ല ആരോപണം നേരിടുന്ന നടിയെ ആഘോഷിക്കുകയും ചെയ്യുന്നവരെ രൂക്ഷമായി വിമർശിക്കുകയും ചെയ്തുകൊണ്ട് നടി ഗായത്രി ശങ്കർ രംഗത്തെത്തി. ഗായത്രി ശങ്കറിന്റെ വാക്കുകൾ: പങ്കാളിയുമായി വേർപിരിയലിന്റെ വക്കിൽ നിൽക്കുമ്പോൾ ഒരു സഹനടനുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ട ഒരു നടിയാണ് വിഷയമെങ്കിൽ, അത്തരം കാര്യങ്ങൾ ഇത്രയും ലഘുവായി തമാശരൂപേണയോ കാണില്ലായിരുന്നു. ഈ സമൂഹം മുഴുവൻ പൊട്ടിത്തെറിച്ച് അവരെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു. വിജയിക്കുന്ന കാര്യം മറന്നേക്കൂ, ഈ അക്രമ കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരിക്കും ഉണ്ടാകുക.രാധിക ശരത്കുമാർ, ചാർമി, കസ്തൂരി ശങ്കർ തുടങ്ങിയ സെലിബ്രിറ്റികളടക്കം തൃഷയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വേറിട്ട നിലപാട് പരസ്യമാക്കി ഗായത്രി ശങ്കർ ശ്രദ്ധ നേടുന്നത്.


Source link

Back to top button