test del 3

‘പിണറായി പ്രതിപക്ഷ നേതാവാകണ്ട’: സിപിഐയ്ക്ക് അതൃപ്തി: പുതിയ ആളുകൾ വരട്ടെയെന്ന് സന്തോഷ് കുമാർ


തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിക്കു പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് എതിർപ്പെന്ന് റിപ്പോർട്ട്. പകരം പുതിയ മുഖങ്ങൾ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ നേതാവ് സ്ഥാനത്തു പിണറായി വിജയന്‍ വേണ്ടെന്ന അഭിപ്രായമാണ് യോഗങ്ങളിലുണ്ടായത്. നേതൃസ്ഥാനത്തേക്കു പുതിയ ആളെ നിയോഗിക്കണം. പിണറായി ശൈലി തോല്‍വിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുയര്‍ന്നു. ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ‘ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും.’- ബിനോയ് വിശ്വം പറഞ്ഞു.


Source link

Back to top button