test del 3
ആരാകും മുഖ്യമന്ത്രി ? ഹൈക്കമാൻഡ് നിരീക്ഷകർ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന് എന്നിവര്‍ തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് നാളെ പത്തരയ്ക്കു നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കും. 63 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു പുറമേ എംഎല്‍എമാരുമായി ഇവര്‍ ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തി അഭിപ്രായം തേടും. തിരുവനന്തപുരത്ത് എത്തിയതിനു പിന്നാലെ ഇരുനേതാക്കളും മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി സംസാരിച്ചു. ഇന്ദിരാ ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. നാളെ മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവര്‍ സംസാരിക്കും. ഇതിനു ശേഷം ഹൈക്കമാന്‍ഡിനു റിപ്പോര്‍ട്ട് നല്‍കും.
Source link


