test del 3

‘ആര് മുഖ്യമന്ത്രിയായാലും കുഴപ്പമില്ല; സതീശനേക്കാൾ സീനിയറായിട്ടുള്ളവർ പാർട്ടിയിലുണ്ട്’


കോട്ടയം∙ സംസ്ഥാനത്ത് ജനം മാറ്റം ആഗ്രഹിച്ചെന്നും അതിനായാണ് വോട്ട് ചെയ്തതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ജനാധിപത്യത്തിന്റെ വിജയമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. അതിൽ കോൺഗ്രസുകാർക്ക് മാത്രം അവകാശം ഉന്നയിക്കാനാകില്ല. ഇത് ജനങ്ങൾ രാഷ്ട്രീയം മറന്ന് വോട്ട് ചെയ്തതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് ആരെയും ജയിപ്പിക്കണമെന്നും തോല്‍പ്പിക്കണമെന്നും പെരുന്നയില്‍ നിന്ന് പറഞ്ഞിട്ടില്ല. സമദൂരം പാലിക്കുന്നതാണ് എന്‍എസ്എസിന്‍റെ നിലപാട്. അത് പാലിക്കണമെന്നേ പറഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് അനാവശ്യമായി സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയെടുത്തിട്ടുമില്ല, ആവശ്യപ്പെടാറുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.


Source link

Back to top button