test del 3
ഊണും ബിരിയാണിയുമില്ല, കിട്ടിയത് ചെറുകടികൾ മാത്രം; ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനങ്ങൾ

കോഴിക്കോട് ∙ ഓൺലൈൻ വിതരണ ആപ്പുകളിൽ പ്രഭാതഭക്ഷണവും ഊണ്, ബിരിയാണി തുടങ്ങിയ ഉച്ചഭക്ഷണ വിഭവങ്ങളും ലഭ്യമാകാതെ പോയതോടെ ഹോട്ടൽ സമരത്തിൽ വലഞ്ഞ് ജനം. വാണിജ്യ എൽപിജി സിലിണ്ടറിന് വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്ററന്റുകളും ബേക്കറികളും ബുധനാഴ്ച അടച്ചിട്ട് സമരം നടത്തിയത്. ദീർഘദൂര യാത്രക്കാരെയാണ് സമരം ഏറെ വലച്ചത്.പ്രവേശനപരീക്ഷകൾ, പിഎസ്‌സി തുടങ്ങിയവയുടെ പരിശീലനത്തിനായി നഗരത്തിലെ വിവിധ ഇടങ്ങളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളെയാണ് ഹോട്ടൽ സമരം കാരണം ഓൺലൈൻ ഫുഡ് ആപ്പിലും മറ്റും ഭക്ഷണത്തിന്റെ വിവിധ ഓപ്ഷനുകൾ തടസപ്പെട്ടത് വലച്ചത്. അതേസമയം പീത്‌സ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന രാജ്യാന്തര ഫൂഡ് ഡെലിവറി യൂണിറ്റുകളിലെ ഭക്ഷണങ്ങൾ ഓൺലൈൻ ആപ്പുകളിൽ ലഭ്യമായി.19 കിലോ വാണിജ്യ സിലിണ്ടറിന് 993 രൂപ ഒറ്റയടിക്ക് കൂട്ടിയത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും വാണിജ്യ സിലിണ്ടർ ക്ഷാമം മൂലം പിന്നിട്ട മാസങ്ങളിൽ ദുരിതമനുഭവിച്ച ഹോട്ടൽ വ്യവസായം തകരാൻ ഈ വിലവർധന ഇടയാക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
Source link


