‘കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഇന്നീ പ്രശ്നങ്ങൾ വരില്ലായിരുന്നു’ മുൻ പാർട്ടി സെക്രട്ടറിയുടെ സ്മാരകത്തിലെത്തി ടി കെ ഗോവിന്ദൻ

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ തളിപ്പറമ്പ് നിയുക്ത എംഎൽഎ ടി കെ ഗോവിന്ദൻ സന്ദർശനം നടത്തിയിരുന്നു. ഭാര്യ രമണിയ്ക്കൊപ്പമാണ് കോടിയേരിയുടെ അദ്ദേഹം സന്ദർശനം നടത്തിയത്. കോടിയേരിയുമായുള്ള ബന്ധത്തെ കുറിച്ചും പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോടിയേരിക്കുള്ള കഴിവിനെക്കുറിച്ചും ടി കെ ഗോവിന്ദൻ ഓർമ്മിച്ചു. ‘ഒരു കുടുംബം പോലെയാണ് ഞങ്ങളെല്ലാം കഴിഞ്ഞിരുന്നത്. കോടിയേരിയുമായുള്ള വൈകാരിക ബന്ധം ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമ്പോൾ തന്നെ എന്റെ മനസിലുണ്ടായിരുന്നത് കോടിയേരിയുടെ ചിത്രമാണ്. കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഇന്നീ പ്രശ്നങ്ങൾ വരില്ലായിരുന്നു. പയ്യന്നൂരെയും തളിപ്പറമ്പിലെയും അമ്പലപ്പുഴയിലെയുമൊന്നും പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു. പാർട്ടിയിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോടിയേരിക്കുള്ള കഴിവ് വളരെ ചെറുപ്പത്തിലേ നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ.
Source link


