test del 4 copy of del 3

‘രാഷ്ട്രീയനേതാവിന്റെ മരുമകൻ’; റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, എല്ലാം തെരുവുനായ സംരക്ഷണത്തിന്റെ മറവിൽ: ദീപക് കൊടുംക്രിമിനൽ


കൊച്ചി ∙ ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ തൃശൂർ സ്വദേശിനിയായ യുവതിെയ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണ കൊടുംക്രിമിനലും തട്ടിപ്പുകാരനുമെന്ന വിവരങ്ങൾ പുറത്ത്. 2017ൽ ദുബായില്‍ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് രക്ഷപെട്ടയാളാണ് ദീപക് എന്നാണ് വിവരം. കൊച്ചി വൈറ്റില പൊന്നുരുന്നിയിലുള്ള വെറ്ററിനറി ആശുപത്രിയിൽ കയറി അക്രമം കാണിച്ചതും 500 രൂപയുടെ നോട്ടുകൾ കീറിയെറിഞ്ഞതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിനു പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വിശ്വാസം നേടാനായി സ്വയം പരിചയപ്പെടുത്തിയത് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരുമകനാണെന്നും. തുടക്കത്തിൽ ചെറിയ തുകകൾ തന്റെ തുടങ്ങാൻ പോകുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപകർക്ക് നൽകിയെങ്കിലും മൂന്നു വർഷം കഴിഞ്ഞതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബിസിനസ് ലാഭകരമല്ലെന്നും നിക്ഷേപം 3 മാസത്തിനുള്ളിൽ തിരിച്ചുകൊടുക്കുമെന്നും ദീപക് വാഗ്ദാനം നൽകി. എന്നാൽ ദീപക്കിനെ കുറിച്ച് അന്വേഷിച്ച നിക്ഷേപകർ ഞെട്ടി. അവകാശപ്പെട്ടതു പോലെ ഒരു കമ്പനിയും ദീപക്കിന്റെ പേരിൽ ഉണ്ടായിരുന്നില്ല. അവർ കേസു കൊടുത്തു. 4 കേസുകളിൽ ശിക്ഷിക്കപ്പെട്ടു, ആറു മാസം ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങി 2017ൽ വ്യാജ പാസ്പോർട്ടിൽ കേരളത്തിലേക്ക് കടന്നു. പിന്നീട് ഇയാളെ കാണുന്നത് കേരളത്തിൽ ഒട്ടേറെ പ്രമുഖർ അണിനിരന്ന ഒരു ടെലിവിഷൻ ചാനലിന്റെ ലോഞ്ചിങ് സമയത്താണ്. കൊച്ചിയിൽ ഇതിനിടെ, തെരുവുനായകളുടെ സംരക്ഷകനായും ഇയാൾ അവതരിച്ചിരുന്നു. എന്നാൽ ഇതിന്റെ മറവിൽ ദീപക് നടത്തിയിരുന്നത് ലൈംഗികചൂഷണമായിരുന്നെന്ന ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2024 ഒക്ടോബറിൽ പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു നായകളെ ഡിസ്ചാർജ് ചെയ്യാൻ ബില്ലിന്റെ പണമടയ്ക്കാൻ പറഞ്ഞതിന് ജീവനക്കാരിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. ഇവിടെ വച്ച് 500 രൂപയുടെ 9 നോട്ടുകൾ കീറിയെറിയുകയും ചെയ്തതിന് കേസുണ്ട്. തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് ലഹരി ഇടപാടു കേസിൽ അറസ്റ്റ് ചെയ്തിരുന്നതായും വിവരമുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളിലായി തെരുവുനായകളെ മുൻനിർത്തിയായിരുന്നു ഇയാളുടെ മറ്റ് ഇടപാടുകളെല്ലാം. അത്തരത്തിൽ ബെംഗളുരുവില്‍ നടത്തുന്ന െതരുവുനായ സംരക്ഷണ കേന്ദ്രത്തിൽ ജോലിക്കു പോയ സുനിതയാണ് ദീപക്കിന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്.


Source link

Back to top button