test del 5 copy of del 3
കൊച്ചിൻ ഷിപ്പ്യാർഡ് ഗുജറാത്തിലേക്കും; ഒരുങ്ങുന്നത് 1570 കോടിയുടെ അറ്റകുറ്റപ്പണിശാല, ഇനി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട

കൊച്ചി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സാന്നിധ്യം ഇനി ഗുജറാത്തിലും. 1570 കോടി രൂപ ചെലവിൽ ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര സാമ്പത്തികകാര്യ കാബിനറ്റ് സമിതി അനുമതി നൽകി.അത്യാധുനികവും വിശാലവുമായ സൗകര്യങ്ങളോടെ കപ്പൽ അറ്റകുറ്റപ്പണിശാല ഗുജറാത്തിലും ഉയരുന്നതോടെ, ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലെ കപ്പൽശാലകളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറയ്ക്കാനാകും. കൊച്ചിൻ ഷിപ്പ്യാർഡും ദീൻ ദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുക. വിദേശ കപ്പലുകളെയും ആകർഷിക്കാം
Source link


