test del 5 copy of del 3

നമ്മൾ എന്തുകൊണ്ടു തോറ്റു? ലളിതമായങ്ങ് പറയാനും പറ്റില്ല! കൽപറ്റയിലെ പരാജയം പരിശോധിക്കാൻ സിപിഎം


കൽപറ്റ ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രത്തിൽ ഉണ്ടാകാത്ത രീതിയിൽ കൽപറ്റയിലെ എൽഡിഎഫ് സ്ഥാനാർഥിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പ്രത്യേകമായി പരിശോധിക്കാൻ സിപിഎം. കൽപറ്റയിലെ സ്ഥാനാർഥി തോറ്റ മറ്റെല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കുറഞ്ഞതു രണ്ടു പഞ്ചായത്തുകളിലെങ്കിലും ലീഡ് നേടാൻ എൽഡിഎഫിനു കഴിഞ്ഞിരുന്നു. എന്നാൽ, ഇക്കുറി സ്വന്തം കോട്ടകളിൽപ്പോലും എൽഡിഎഫിനു കാലിടറി.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ 5701 വോട്ടിന്റെ ഭൂരിപക്ഷം 9 ഇരട്ടിയോളം വർധിപ്പിച്ചാണ് ഇത്തവണ ടി.സിദ്ദീഖിന്റെ വിജയം. യുഡിഎഫ് നേതൃത്വം പോലും പ്രതീക്ഷിക്കാത്ത വിജയമാണു കൽപറ്റയിൽ ഉണ്ടായത്. ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർഥികളായതിനാൽ തിരിച്ചടിയുടെ ആഘാതം കുറഞ്ഞുവെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.തോട്ടം തൊഴിലാളി മേഖലയിൽ നിന്നുള്ള സംഘടനാ നേതാവും ജില്ലാ പഞ്ചായത്ത് മുൻ അംഗം, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ആളാണു സ്ഥാനാർഥി എന്നതും ഗുണകരമാകുമെന്നായിരുന്നു നേതാക്കളുടെ വാദം.


Source link

Back to top button