test del 4 copy of del 3
യുവതരംഗത്തിൽ കോട്ടകൾ പലതും കടപുഴകി; കേരള–തമിഴ്നാട് അതിർത്തിയിൽ വിജയ് ഇഫക്ട്

പത്തനംതിട്ട ∙ കേരളത്തിന്റെ കിഴക്കൻ മലയോരവുമായി അതിർത്തി പങ്കിടുന്ന തെക്കൻ തമിഴ്നാട്ടിലെ മണ്ഡലങ്ങളിൽ പലയിടത്തും വിള്ളൽ വീഴ്ത്തി നടൻ വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ). പലയിടത്തും ഡിഎംകെയ്ക്കു മേൽക്കൈ ഉണ്ടെങ്കിലും യുവതരംഗത്തിൽ കോട്ടകൾ പലതും കടപുഴകി. ഏതാനും ചില ഉൾപ്രദേശങ്ങളിൽ കരുത്തു തെളിയിക്കാൻ അണ്ണാ ഡിഎംകെയ്ക്കും കഴിഞ്ഞു. പത്തനംതിട്ട വനമേഖലയുമായി അതിർത്തി പങ്കിടുന്ന ശ്രീവില്ലിപ്പുത്തൂർ നിയോജക മണ്ഡലത്തിൽ ടിവികെയിലെ എ. കാർത്തിക് വിജയിച്ചു. സിപിഐയിലെ പി. മഹാലിംഗത്തെ 8581 വോട്ടുകൾക്കാണ് പിന്നിലാക്കിയത്. തുണിമില്ലുകളുടെ നഗരമായ രാജപാളയത്ത് ടിവികെയിലെ കെ. ജഗദീശ്വരി ഡിഎംകെ സ്ഥാനാർഥി തങ്കപാണ്ഡ്യനെ പിന്നിലാക്കി ജേതാവായി. കമ്പത്ത് ടിവികെയിലെ ജഗനാഥമിശ്ര വിജയം കണ്ടു.എന്നാൽ തിരുനൽവേലിക്കടുത്ത പാളയംകോട്ട, നാഗർകോവിൽ, ആലങ്കുളം, തെങ്കാശി, കടയനല്ലൂർ, വാസുദേവനല്ലൂർ, ആണ്ടിപ്പെട്ടി, ബോഡിയായകന്നൂർ, ഗൂഡല്ലൂർ, കുനൂർ, വാൽപ്പാറ, പൊള്ളാച്ചി, ഉദുമൽപ്പേട്ട, ഒട്ടൻഛത്രം തുടങ്ങി മലയാളവുമായി ഏറെ ബന്ധമുള്ള പല മണ്ഡലങ്ങളിലും ഡിഎംകെയാണ് വിജയിച്ചത്. ബോഡിനായകന്നൂരിൽ മുൻ മുഖ്യമന്ത്രി ഡിഎംകെയിലെ ഒ.പനീർശെൽവം 6805 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു.വിളവൻകോട്, കുളച്ചൽ, കിള്ളിയൂർ തുടങ്ങി കോൺഗ്രസ് നേടിയ 5 സീറ്റുകളിൽ മൂന്നെണ്ണവും കേരളവുമായി അതിരു പങ്കിടുന്നവയാണ്. ഇവിടെയെല്ലാം രണ്ടാം സ്ഥാനത്ത് ടിവികെയാണ്. അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിൽ തമിഴ്നാട്ടിൽ ബിജെപി വിജയിച്ച ഏക സീറ്റ് ഊട്ടിയാണ്. തെക്കൻ തിരുവിതാംകൂറിനടുത്ത പത്മനാഭപുരം ഉൾപ്പെടെ 2 സീറ്റ് സിപിഎം നേടി. സിപിഐക്കും രണ്ടു സീറ്റിൽ വിജയമുണ്ട്.
Source link


