test del 4 copy of del 3
സിപിഎം നേതൃത്വം തെറ്റുതിരുത്തുമോ, അതോ അണികളെ തിരുത്തുമോ? അണികളെ തിരികെയെത്തിക്കുന്നതിൽ തലപുകച്ച് നേതൃത്വം

കണ്ണൂർ ∙ തെറ്റുപറ്റിയതു നേതൃത്വത്തിനാണെന്ന് ഉറച്ചുവിശ്വസിച്ച് പാർട്ടിക്കെതിരെ വോട്ടുചെയ്ത അണികളെ എങ്ങനെ തിരികെയെത്തിക്കുമെന്നു തലപുകയ്ക്കുകയാണു സിപിഎം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള പാളിച്ചകൾക്കു സിപിഎമ്മിന് കേരളത്തിലാകെ വലിയ വിലനൽകേണ്ടി വന്നു. ഭരണതലപ്പത്തുണ്ടായിരുന്നവരും പാർട്ടി നേതൃത്വവുമാണ് ഇതിനു കാരണക്കാരെന്നു രോഷംകൊള്ളുകയാണ് പാർട്ടിബന്ധുക്കൾ. തിരുത്തേണ്ടത് നേതൃത്വമോ അണികളോയെന്ന വലിയ ചോദ്യമാണ് സിപിഎമ്മിനു മുന്നിലുള്ളത്. തെറ്റ് ഏറ്റുപറഞ്ഞ് പരിഹരിക്കാൻ തയാറായില്ലെങ്കിൽ കൂടെ ജനങ്ങളുണ്ടാകില്ലെന്ന് ഓർമപ്പെടുത്തുന്നതാണ് ഇടത് അനുകൂലികളുടെ പ്രതികരണം. അധികാരത്തിന്റെയും സംഘടനയുടെയും ഗുണഭോക്താക്കളായി ജനങ്ങളെ മറന്ന നേതാക്കളോടാണ് പ്രതിഷേധം. സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മാറണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളിൽ പ്രതിഷേധത്തിന്റെ ആഴമളക്കാം. വിരലിലെണ്ണാവുന്ന നേതാക്കളെ സംരക്ഷിക്കാൻ പാർട്ടിയെ ബലികൊടുത്തു. ടി.ഐ.മധുസൂദനനെതിരെ വി.കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച പരാതി ലാഘവത്തോടെ കൈകാര്യം ചെയ്ത നേതൃത്വത്തിനു പിഴച്ചു. ആ പിഴവ് നേതൃത്വം ഇതുവരെ സമ്മതിച്ചിട്ടില്ല. ആരോപണ വിധേയനായ മധുസൂദനനെ വീണ്ടും സ്ഥാനാർഥിയാക്കിയപ്പോൾ ജനം തിരിച്ചടിച്ചു. നേതാക്കൾ പറയുന്നതെന്തും കണ്ണടച്ചു വിശ്വസിക്കുന്ന കാലം കഴിഞ്ഞെന്ന് അണികൾ ഓർമപ്പെടുത്തി. ആരോപണവിധേയരെ സംരക്ഷിച്ചത് തെറ്റായിപ്പോയെന്ന് നേതൃത്വം സമ്മതിക്കുമോ, അതോ അണികൾ തെറ്റിദ്ധരിച്ചതാണെന്നു പറഞ്ഞ് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമം തുടരുമോയെന്നാണ് അറിയാനുള്ളത്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയത്തിന്റെ യഥാർഥ കാരണം അണികളുടെ വികാരം മാനിക്കാതെ എടുത്ത തീരുമാനങ്ങളാണെന്ന് നേതൃത്വത്തിന് അറിയാമെങ്കിലും അതു പരസ്യമായി ഏറ്റുപറയുമോയെന്നാണ് അറിയേണ്ടത്. അതില്ലാത്തിടത്തോളം തെറ്റുതിരുത്തൽ ഫലവത്താകില്ലെന്നും തിരുത്തൽ വേണ്ടത് മുകൾത്തട്ടിലാണെന്നും അണികൾ പരസ്യമായി പ്രതികരിച്ചുതുടങ്ങി. വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തോളം വർധിച്ചിട്ടും കണ്ണൂർ ജില്ലയിൽ 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ 1.11 ലക്ഷം വോട്ടുകളാണ് എൽഡിഎഫിനു നഷ്ടപ്പെട്ടത്.
Source link

