test del 5 copy of del 3
ചിട്ടയായ പ്രവർത്തനവും ആസൂത്രണവും; ചാത്തന്നൂരിൽ വിജയം കണ്ടത് ബിജെപിയുടെ ‘എ ക്ലാസ്’ തയാറെടുപ്പ്

കൊല്ലം ∙ ജില്ലയിലാദ്യമായി ചാത്തന്നൂരിൽ ബിജെപി അക്കൗണ്ട് തുറന്നെങ്കിലും ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അതിനു മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ നേടിയ വോട്ട് നിലനിർത്താൻ കഴിഞ്ഞില്ല. ചാത്തന്നൂരിൽ ചിട്ടയായ പ്രവർത്തനവും ആസൂത്രണവുമാണ് ബിജെപിയുടെ വിജയ കാരണം. എ ക്ലാസ് മണ്ഡലം എന്ന പരിഗണന നൽകി മാസങ്ങൾക്കു മുൻപേ ബൂത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ഓരോ ബൂത്തിലും മുഴുവൻസമയ പ്രവർത്തകനെ നിയോഗിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ കുറവ് പരിഹരിക്കാൻ വിവിധ സമുദായങ്ങളുടെ വോട്ട് ഉറപ്പിച്ചു.എൽഡിഎഫ് പ്രവർത്തനം നിർജീവം; യുഡിഎഫിൽ സ്വരചേർച്ച ഇടതുപക്ഷത്തിന്റെ പ്രവ ർത്തനം പല മേഖലകളിലും നിർജീവമായിരുന്നു. സ്ലിപ് നൽകാൻ മാത്രം വീടുകൾ കയറിയ സ്ഥലങ്ങൾ പോലുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ 54,117 വോട്ട് നേടി യുഡിഎഫിനെക്കാൾ 11,652 വോട്ടിനു മുന്നിലായിരുന്നു എൽഡിഎഫ്. യുഡിഎഫിന് 42,435 വോട്ട് അന്ന് ലഭിച്ചപ്പോൾ എൻഡിഎയ്ക്ക് 36,580 വോട്ട് ആയിരുന്നു ലഭിച്ചത്. അതാണ് 51,923 വോട്ടായി എൻഡിഎ ഉയർത്തിയത്. എൽഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞു.കരുനാഗപ്പള്ളിയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ എൻഡിഎ ഇരുപതിനായിരത്തോളം വോട്ട് കൂടുതൽ നേടി. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് മത്സരിച്ച കുന്നത്തൂരിൽ മൂവായിരത്തോളവും വർധിച്ചു. കൊല്ലത്ത് 4285 വോട്ടും ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച ഇരവിപുരത്ത് 2001 വോട്ടും വർധിച്ചു. ട്വന്റി20 മത്സരിച്ച പുനലൂർ (4,676) പത്തനാപുരം (5367) എന്നിവിടങ്ങളിലും ചടയമംഗലം (1267), ചവറ (3109), കൊട്ടാരക്കര (559) മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞു.
Source link


