LATEST

3633 ദിവസങ്ങള്‍, ഒടുവില്‍ പിണറായി വിജയന്‍ രാജിവെച്ചു; കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി


തിരുവനന്തപുരം: യുഡിഎഫിന് തകര്‍പ്പന്‍ ജയമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായി തുടരും. 9 വര്‍ഷവും 11 മാസവും 9 ദിവസവും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. കൃത്യമായി പറഞ്ഞാല്‍ 3633 ദിവസങ്ങള്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു. 17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിട്ടും പിന്നീട് രണ്ട് ടേമിലായി പത്ത് വര്‍ഷം മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ നേതാവ് എന്ന പേര് സ്വന്തമാക്കിയിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. വെറും 35 എംഎല്‍എമാര്‍ മാത്രമുള്ള അംഗസംഖ്യ കുറഞ്ഞ പ്രതിപക്ഷത്തെ നയിക്കാന്‍ പ്രായം 80 പിന്നിട്ട പിണറായി എത്താനുള്ള സാദ്ധ്യത വളരെ കുറവാണ്. 2016ല്‍ മേയ് മാസം 25ാം തീയതിയാണ് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.


Source link

Back to top button